പരാതിപരിഹാരം കാര്യക്ഷമമാക്കണം: ഡെന്റൽ അസോ.
Wednesday 15 April 2026 12:46 AM IST
തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകളിൽ പരാതിപരിഹാര സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കേരള ഘടകം പ്രസിഡന്റ് ഡോ.ഈപ്പൻ തോമസും സെക്രട്ടറി ഡോ.സിദ്ധാർത്ഥ് വി.നായരും ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിയുകയും സമയബന്ധിത പരിഹാരം ലഭിക്കുകയും വേണം. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ദാരുണമായ മരണം ദൗർഭാഗ്യകരമാണ്. വിദ്യാർത്ഥികളുടെ അഭിമാനവും ക്ഷേമവും സംരക്ഷിക്കുന്നതിൽ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.