നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് നാലംഗ കമ്മിഷൻ

Wednesday 15 April 2026 12:48 AM IST

കടുത്ത നടപടിയുണ്ടാകും: മോഹനൻ കുന്നുമ്മൽ

ക​ണ്ണൂ​ർ​:​ ​നി​തി​ൻ​ ​രാ​ജി​ന്റെ​ ​മ​ര​ണ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​നാ​ലം​ഗ​ ​ക​മ്മി​ഷ​നെ​ ​നി​യ​മി​ച്ചു.​ ​റി​ട്ട.​ ​ല​ഫ്റ്റ​ന​ന്റ് ​ജ​ന​റ​ൽ​ ​ഡോ.​ ​അ​ജി​ത്ത് ​നീ​ല​ക​ണ്ഠ​ൻ​ ​ചെ​യ​ർ​മാ​നും​ ​ഡോ.​ ​ആ​ഷി​ഷ് ​രാ​ജ​ശേ​ഖ​ര​ൻ,​ ​ഡോ.​ ​ഹ​രി​കു​മാ​ര​ൻ​ ​നാ​യ​ർ,​ ​ഡോ.​എ​ൽ​ബി​ ​പീ​റ്റ​ർ​ ​എ​ന്നി​വ​ർ​ ​അം​ഗ​ങ്ങ​ളു​മാ​ണ്.​ ​അ​ന്വേ​ഷ​ണ​ ​ക​മ്മി​ഷ​ൻ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​സ​ഹ​പാ​ഠി​ക​ളു​ടെ​യും​ ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​കോ​ളേ​ജ് ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​മൊ​ഴി​ ​എ​ടു​ക്കും. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ക​ടു​ത്ത​ ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​ന​ട​ക്കേ​ണ്ട​ത​ല്ല.​ ​പൊ​ലീ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​തി​നൊ​പ്പം​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ള്ള​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​തി​ക​രി​ച്ചു.​ ​കു​റ്റാ​രോ​പി​ത​രാ​യ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കെ​തി​രെ​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല,​ ​അ​ന്വേ​ഷ​ണ​ ​ക​മ്മി​ഷ​ന്റെ​ ​റി​പ്പോ​ർ​ട്ടി​നു​ശേ​ഷ​മേ​ ​കൂ​ടു​ത​ൽ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​നീ​ങ്ങു​ക​യു​ള്ളൂ. ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ ​കോ​ളേ​ജു​ക​ൾ​ ​തു​ട​ര​ണ​മോ​യെ​ന്ന് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ആ​ലോ​ചി​ക്കും.​ ​ചാ​ൻ​സ​ല​റെ​ ​ക​ണ്ട് ​സ്ഥി​തി​ഗ​തി​ക​ൾ​ ​അ​റി​യി​ക്കും.​ ​അ​ദ്ധ്യാ​പ​ക​രെ​ ​കു​റി​ച്ചോ​ ​കോ​ളേ​ജി​നെ​ ​പ​റ്റി​യോ​ ​ഇ​തു​വ​രെ​യും​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​പ​രാ​തി​ക​ളൊ​ന്നും​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. അതിനിടെ നി​തി​​ന്റെ​ ​വീ​ട് ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​ഗ​വ​ർ​ണ​ർ​ ​ആ​ർ.​വി​ ​ആ​ർ​ലേ​ക്ക​റെ​ ​ക​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​ധ​രി​പ്പി​ച്ചു.​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​വി.​സി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​

ച​ർ​ച്ച​ ​പ്ര​ഹ​സ​നം; സ​മ​രം​ ​തു​ട​രും

​നി​തി​ൻ​ ​രാ​ജി​ന്റെ​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​ഡെ​ന്റ​ൽ​ ​കോ​ളേ​ജ് ​മാ​നേ​ജ്‌​മെ​ന്റു​മാ​യി​ ​ന​ട​ന്ന​ ​ആ​ദ്യ​ഘ​ട്ട​ ​ച​ർ​ച്ച​യ്ക്ക് ​എ​ത്തി​യ​ത് ​തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള​ ​അ​ധി​കാ​ര​മി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി.ച​ർ​ച്ച​യ്ക്കി​ടെ,​ ​'​'​റാം​ ​സാ​ർ​ ​ക​റു​ത്ത​യാ​ളാ​ണ്,​ ​പി​ന്നെ​ങ്ങ​നെ​ ​അ​യാ​ൾ​ക്ക് ​ക​റു​ത്ത​യാ​ളെ​ ​അ​ധി​ക്ഷേ​പി​ക്കാ​ൻ​ ​പ​റ്റും​?​"​"​ ​എ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ചോ​ദ്യം​ ​ഒ​രു​ ​മാ​നേ​ജ്‌​മെ​ന്റ് ​പ്ര​തി​നി​ധി​ ​ഉ​യ​ർ​ത്തി.​ ​ഇ​ത് ​വി​ഷ​യ​ത്തി​ന്റെ​ ​ഗൗ​ര​വം​ ​ല​ഘൂ​ക​രി​ക്കു​ന്ന​ ​സ​മീ​പ​ന​മാ​ണെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​റ​ഞ്ഞു.​ ​എ​ല്ലാ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ​ ​ക്ലാ​സു​ക​ൾ​ ​ബ​ഹി​ഷ്‌​ക​രി​ച്ച് ​സ​മ​രം​ ​തു​ട​രാ​നാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​തീ​രു​മാ​നം. ഡോ.​ ​എം.​കെ.​ ​റാ​മി​നെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കു​ക​ ​എ​ന്ന​താ​ണ് ​പ്ര​ധാ​ന​ ​ആ​വ​ശ്യം.​ ​കൂടാതെ ​മ​റ്റ് ​ചി​ല​ ​അ​ദ്ധ്യാ​പ​ക​രും​ ​ജാ​തീ​യ​ ​അ​ധി​ക്ഷേ​പം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ളു​ക​ളെ​ ​നി​യോ​ഗി​ച്ചു​വെ​ന്ന​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​വും​ ​നി​ല​നി​ൽ​ക്കു​ന്നു.​ ​ത​ങ്ങ​ളു​ടെ​ ​ഫോ​ട്ടോ​ക​ളും​ ​ദൃ​ശ്യ​ങ്ങ​ളും​ ​പ​ക​ർ​ത്തി​യ​ത് ​ഭാ​വി​ ​തൊ​ഴി​ൽ​ ​സാ​ദ്ധ്യ​ത​ക​ളെ​ ​​ബാ​ധി​ക്കാ​മെ​ന്ന​ ​ആ​ശ​ങ്ക​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ര​ക​ടി​പ്പി​ച്ചു.വി​ഷ​യ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​നി​ധി​യു​മാ​യോ,​ ​കോ​ളേ​ജി​ന്റെ​ ​എം.​ഡി.​ ​ഡോ.​ ​അ​ദ്നാ​നു​മാ​യോ​ ​നേ​രി​ട്ടു​ള്ള​ ​ച​ർ​ച്ച​ ​വേ​ണ​മെ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.