നിതിന്റെ കുടുംബത്തിന് വീട്, സി.പി.എമ്മും കോൺഗ്രസും രംഗത്ത്

Wednesday 15 April 2026 12:48 AM IST

തിരുവനന്തപുരം: ജാതി അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ആർ.എൽ. നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകാൻ കോൺഗ്രസും സി.പി.എമ്മും രംഗത്ത്. കുടുംബം വാടക വീട്ടിലാണിപ്പോൾ താമസിക്കുന്നത്. കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ആദ്യഘട്ടമായി കോൺഗ്രസ് അഞ്ച് ലക്ഷത്തിന്റെ ചെക്ക് അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ വഴി ഇന്നലെ കൈമാറി. എത്രയും വേഗം വീട് നിർമ്മിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിതിന്റെ മാതാപിതാക്കളെ അറിയിച്ചു. പഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്താവും വീടു പണിയുക. നിർമ്മാണം തുടങ്ങുന്ന മുറയ്ക്ക് ബാക്കി പണം നൽകും. നിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നിയമസഹായത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അഭിഭാഷകരായ ഉബൈദ് ഖാൻ,ബി. ജയചന്ദ്രൻനായർ എന്നിവരെ ചുമതലപ്പെടുത്തി.

അതേസമയം,നിതിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാൻ 19ന് തറക്കല്ലിടുമെന്ന് സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എ.എ. റഹീം,മന്ത്രി വി. ശിവൻകുട്ടി,ജി. സ്റ്റീഫൻ എം.എൽ.എ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19ന് വൈകിട്ട് അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തറക്കല്ലിടും. കുടുംബത്തിന്റെ ആഗ്രഹപ്രകാരം നിതിനെ സംസ്‌കരിച്ച കുന്നുനടയിലെ സ്ഥലത്താണ് വീട് നിർമ്മിക്കുകയെന്ന് സി.പി.എം.വ്യക്തമാക്കി. സി.പി.എം വിളപ്പിൽ,വിതുര ഏരിയകമ്മിറ്റികൾ ചേർന്നാണ് വീട് നിർമ്മിക്കുക.

ലോ​ൺ​ ​ആ​പ്പി​ലേ​ക്ക് ​ചു​രു​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​കു​ടും​ബം

അ​ന്വേ​ഷ​ണം​ ​ലോ​ൺ​ആ​പ്പി​ലേ​ക്ക് ​മാ​ത്ര​മാ​യി​ ​ചു​രു​ക്കാ​നു​ള്ള​ ​നീ​ക്ക​ത്തി​ൽ​ ​ആ​ശ​ങ്ക​യോ​ടെ​ ​കു​ടും​ബം. ലോ​ൺ​ ​ആ​പ്പാ​ണ് ​മ​ര​ണ​ത്തി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്ന് ​വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​നി​തി​ന്റെ​ ​സ​ഹോ​ദ​രി​ ​നി​ഖി​ത​ ​പ​റ​ഞ്ഞു. '​ലോ​ൺ​ ​ആ​പ്പി​ന്റെ​ ​പേ​രി​ൽ​ ​അ​വ​ൻ​ ​ജീ​വ​നൊ​ടു​ക്കി​ല്ല.​ ​നീ​തി​ ​കി​ട്ടും​വ​രെ​ ​ഞ​ങ്ങ​ൾ​ ​പോ​രാ​ടും.​ ​ലോ​ൺ​ ​ആ​പ്പി​ന്റെ​ ​പേ​രു​പ​റ​ഞ്ഞ് ​സ​ത്യം​ ​മ​റ​യ്ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ​ ​പി​ന്നെ​ ​ഞ​ങ്ങ​ൾ​ ​ഈ​ ​ഭൂ​മി​യി​ൽ​ ​കാ​ണി​ല്ല.​ ​ദൈ​വം​ ​ഇ​തെ​ല്ലാം​ ​കാ​ണു​ന്നു​ണ്ട്.​ ​ഇ​ന്ന​ല്ലെ​ങ്കി​ൽ​ ​നാ​ളെ​ ​അ​വ​ർ​ ​അ​നു​ഭ​വി​ച്ചേ​ ​മ​തി​യാ​കൂ.​ ​ഞ​ങ്ങ​ൾ​ ​മൂ​ന്നു​ ​മ​ക്ക​ളേ​യും​ ​ര​ക്ഷി​താ​ക്ക​ൾ​ ​പ​ഠി​പ്പി​ച്ച​ത് ​ലോ​ണെ​ടു​ത്തും​ ​കൂ​ലി​വേ​ല​ ​ചെ​യ്തു​മൊ​ക്കെ​യാ​ണ്. എ​ന്ത് ​വി​ഷ​മ​മു​ണ്ടെ​ങ്കി​ലും​ ​അ​വ​ൻ​ ​എ​ന്നെ​ ​വി​ളി​ക്കു​ന്ന​താ​ണ്.​ ​ലോ​ണി​ന്റെ​ ​പേ​രി​ൽ​ ​ജീ​വ​നൊ​ടു​ക്കേ​ണ്ട​ ​ഒ​രു​ ​സാ​ഹ​ച​ര്യ​വു​മി​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​ലോ​ണി​ന്റെ​ ​കാ​ര്യം​ ​ഞ​ങ്ങ​ൾ​ക്കും​ ​അ​റി​യാം.​ ​അ​തി​ന്റെ​ ​തി​രി​ച്ച​ട​വും​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ലോ​ണി​ന് ​റ​ഫ​റ​ൻ​സ് ​ന​മ്പ​രാ​യി​ ​അ​ദ്ധ്യാ​പി​ക​യു​ടെ​ ​ന​മ്പ​ർ​ ​വ​ച്ചി​ട്ടി​ല്ല.​ ​ലോ​ണെ​ടു​ത്ത​തി​ന്റെ​ ​തെ​ളി​വ് ​എ​ന്റെ​ ​കൈ​വ​ശ​മു​ണ്ട്.​ ​സി​ബി​ൽ​ ​സ്‌​കോ​ർ​ ​പ​രി​ശോ​ധി​ച്ചാ​ൽ​ ​മ​റ്റ് ​ലോ​ണി​ല്ലെ​ന്ന് ​മ​ന​സ്സി​ലാ​വും.​'​-​ ​നി​ഖി​ത​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.