എറിഞ്ഞൊതുക്കി ആര്‍സിബി; ചിന്നസ്വാമിയില്‍ ലക്‌നൗവിന് 'കുഞ്ഞന്‍ സ്‌കോര്‍'

Wednesday 15 April 2026 9:26 PM IST

ബംഗളൂരു: ആര്‍സിബിയുടെ ബൗളിംഗ് കരുത്തിന് മുന്നില്‍ പതറി വീണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജിയുടെ സ്‌കോര്‍ 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന ചെറിയ ടോട്ടലില്‍ ഒതുങ്ങി. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ്, ആയഷ് ബദോനി, മുകുള്‍ ചൗധരി എന്നിവര്‍ മാത്രമാണ് എല്‍എസ്ജി നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

മിച്ചല്‍ മാര്‍ഷ് 40(32) റണ്‍സെടുത്തപ്പോള്‍ സഹ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 12(8) പെട്ടെന്ന് പുറത്തായി. ക്യാപ്റ്റന്‍ റിഷഭ് പന്ത് 1(6), നിക്കോളാസ പൂരന്‍ 1(7) എന്നിവരും നിരാശപ്പെടുത്തി. ആയുഷ് ബദോനി 38(24) മുകുള്‍ ചൗധരി 39(38) എന്നിവര്‍ പിടിച്ചുനിന്നപ്പോള്‍ അബ്ുള്‍ സമദ് 0(2) നിറം മങ്ങി. ജോര്‍ജ് ലിന്‍ഡെ 7(7), മുഹമ്മദ് ഷമി 0(1), ആവേശ് ഖാന്‍ 1(2) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന.

ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും, റാകിക് സലാം ദാര്‍ നാല് വിക്കറ്റും വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യക്ക് രണ്ട് വിക്കറ്റും ജോഷ് ഹേസില്‍വുഡിന് ഒരു വിക്കറ്റും ലഭിച്ചു. തങ്ങളുടെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ലക്‌നൗ ഇറങ്ങിയത്. നാലാം ജയമാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി ലക്ഷ്യമിടുന്നത്.