അനുസ്മരണ യോഗം സംഘടിപ്പിച്ചു
Friday 17 April 2026 12:55 AM IST
കുറ്റ്യാടി: ജനാധിപത്വവും മതേതരത്വവുമാണ് ഇന്ത്യയുടെ ആത്മാവെന്ന് കരുതുന്ന ഏക പ്രസ്ഥാനമാണ് ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി വി.പി.ദുൽഖിഫിൽ. മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഹംസയുടെ രണ്ടാം ചരമവാർഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് അംഗം എലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജമാൽ മൊകേരി, എടത്തിൽ ദാമോദരൻ, രഘുനാഥ് കക്കട്ടിൽ, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, കെ.കെ ബഷീർ, ഒ.കുമാരൻ, റാഷിദ് വട്ടോളി, മനീഷ് പിലാച്ചേരി, കെ.പി അമ്മത്, വി.കെ മമ്മു, സുപ്പി നീലിയോട്ട്, വി.പി. പുരുഷു, എം മൊയ്തു എന്നിവർ പ്രസംഗിച്ചു.