യാത്രയയപ്പ് സമ്മേളനത്തിന്റെ ലോഗോ
Friday 17 April 2026 12:25 AM IST
കോട്ടക്കൽ: പാലപ്പുറ അങ്കണവാടിയിൽ 20 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ശ്യാമളയ്ക്ക് ഏപ്രിൽ 28നു നൽകുന്ന യാത്രയയപ്പ് സമ്മേളനത്തിന്റെ ലോഗോ കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ. നാസർ പ്രകാശനം ചെയ്തു. വൈകിട്ട് നാലിന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പരിപാടി ഉദ്ഘാടനം ചെയ്യും . വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും നസീർ മേലേതിൽ, ളാകയിൽ കോയ ഹാജി , മേലേതിൽ അബു , അലിത്തൊടി കുഞ്ഞിപ്പ, ആടുവണ്ണി കുഞ്ഞക്കോമു , മുക്രി ഫൈസൽ , നയീമ സുൽത്താന, കെ.പി.എ റഷീദ് , എടത്തര ഷാഹുൽ ഹമീദ് , ഒറ്റകത്ത് സാനു അജ്മൽ മേലേതിൽ , ഒ. റഷീദ്, അഫ്സൽ മേലേതിൽ എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു