ഡോ: അംബേദ്കർ അനുസ്മരണം നടത്തി
Friday 17 April 2026 12:28 AM IST
വണ്ടൂർ: ഇന്ത്യയുടെ ഭരണഘടനാ ശിൽപ്പി ഡോ: ബി.ആർ. അംബേദ്കറുടെ 135-ാം ജന്മദിനം പട്ടികജാതി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടൂരിൽ നടന്നു. പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.പി. അറമുഖൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ രാജേഷ്, രജീഷ് രാമടൻ . വൈസ് പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ, എം.ടി. പ്രസാദ്, സുന്ദരൻ എന്നിവർ പ്രസംഗിച്ചു.