തീപിടിത്തം: വ്യാപനം ഒഴിവാക്കി നാട്ടുകാരുടെ ഇടപെടൽ
Friday 17 April 2026 12:31 AM IST
വള്ളിക്കുന്ന് : പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് ചാലിപ്പാടത്ത് തീപിടിത്തം. വ്യാഴാഴ്ച രാത്രി 8:15 നാണ് ഉണങ്ങിയ പുല്ലുകൾക്കും മറ്റും തീപിടിച്ചത്. നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലാണ് വലിയ തീപിടിത്തത്തിൽ നിന്നും രക്ഷയായത്. കെ.പ്രകാശൻ, എൻ.പി.സതീഷ് , എം.പി.പുരുഷോത്തമൻ, ടി.അരവിന്ദൻ, കെ.ഷൈജു, മുസ്തഫ, മുരളീധരൻ പാലാട്ട് ഉൾപ്പെടെയുള്ള നിരവധി നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. താനൂർ ഫയര്‍സ്റ്റേഷൻ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ സജീമിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തും മുമ്പേ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് തീയണച്ചിരുന്നു. വാർഡ് അംഗങ്ങളായ ടി.കൃഷ്ണകുമാർ, കെ.വി.അജയ്‌ലാൽ,മുൻമെമ്പർ വി.ശ്രീനാഥ് എന്നിവർ നേതൃത്വം കൊടുത്തു.