വോട്ടെണ്ണും മുമ്പേ അനാവശ്യ വിവാദം: ചെന്നിത്തല

Friday 17 April 2026 1:26 AM IST

ആലുവ: വോട്ടെണ്ണും മുമ്പേ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ഉയരുന്നത് അനാവശ്യ വിവാദമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വോട്ട് എണ്ണും മുമ്പ് ഇത്തരം വിവാദങ്ങൾ അനാവശ്യമാണ്. വിവാദത്തിൽ താൻ പങ്കെടുത്തിട്ടില്ല. ആർക്കുവേണ്ടിയും എഴുതിയിട്ടുമില്ല. യു.ഡി.എഫ് വിജയിക്കാൻ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തരുത്.

സോഷ്യൽ മീഡിയയിലൂടെയല്ല കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. കൃത്യസമയത്ത് എ.ഐ.സി.സി തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കുന്നതാണ് കീഴ്‌വഴക്കമെന്നും ചെന്നിത്തല പറഞ്ഞു.