പാറപ്പള്ളി മഖാം ഉറൂസിനു തുടക്കം
Friday 17 April 2026 12:14 AM IST
കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാം ഉറൂസിന് തുടക്കം കുറിച്ച് പാറപ്പള്ളി മുദരിസ് ഉസ്താദ് മുനീർ ഫൈസി ഇർഫാനി പ്രാർത്ഥന നടത്തി. അബൂബക്കർ ഹാജി കാലിച്ചാംപാറ പതാക ഉയർത്തി. തുടർന്നു നടന്ന ഖത്തംദുആ മജ്‌ലിസിൻ സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ നേതൃത്വം നൽകി. ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ കെ. ഉസ്മാൻ പാറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുള്ള ഹാജി മയൂരി സ്വാഗതവും ടി.കെ അബ്ദുൽ റഹിമാൻ നന്ദിയും പറഞ്ഞു. ഇന്നു രാത്രി 7.30ന് ഉറൂസ് ഉദ്ഘാടനവും സ്വലാത്ത് മജ്‌ലിസും നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് ഹാജി കെ. അബൂബക്കർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.