ബഹുജന സദസ് സംഘടിപ്പിച്ചു
Friday 17 April 2026 1:46 AM IST
മുതലമട: ഡോ.അംബേദ്കർ ജയന്തിയോടനുബന്ധിച്ച് 'സാഹോദര്യ രാഷ്ട്രീയവും സാമൂഹ്യ ജനാധിപത്യവും' എന്ന വിഷയത്തിൽ മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്കർ നഗറിൽ വെൽഫെയർ പാർട്ടിയും അംബേദ്കർ ദലിത് സംരക്ഷണ സംഘവും സംയുക്തമായി സംഘടിപ്പിച്ച ബഹുജന സദസ് സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. എം.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. മുതലമട പഞ്ചായത്ത് അംഗം ശിവരാജ് ഗോവിന്ദാപുരം, വിവരാവകാശ പ്രവർത്തകൻ വി.പി.നിജാമുദ്ദീൻ, വെൽഫെയർ പാർട്ടി നേതാക്കളായ ശാക്കിർ പുലാപ്പറ്റ, ബാബു തരൂർ, താജുദ്ദീൻ മുതലമട എന്നിവർ സംസാരിച്ചു.