പ്രതിഷേധ മാർച്ച്
Friday 17 April 2026 12:54 AM IST
പത്തനംതിട്ട : 2026 ജനുവരി ഒന്നുമുതൽ അർഹമായ ക്ഷാമബത്ത തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ കമ്മിറ്റി ഓഫ് ബി.എസ്.എൻ.എൽ എം.ടി.എൻ.എൽ പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തി. തിരുവല്ല ടെലിഫോൺ ഭവനിൽ നിന്ന് കുരിശുകവല വഴി ജി.എം.ടി ഓഫീസിലേക്കായിരുന്നു മാർച്ച്. യോഗം ബി.ഡി.പി.എ (ഐ) അഖിലേന്ത്യാ പ്രസിഡന്റ് തോമസ് ജോൺ ഉദ്ഘാടനംചെയ്തു. ഡി.ബി.പി.എ ജില്ലാ സെക്രട്ടറി പി.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. എം.ജി എസ് കുറുപ്പ്, ബഷീർഖാൻ, പി.എം.ജി മേനോൻ, കെ.ആർ രാജേന്ദ്രൻ , ടി.എം.ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.