നേത്ര ചികിത്സാ ക്യാമ്പ്
Friday 17 April 2026 12:59 AM IST
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മേയ് 2ന് രാവിലെ 7.30ന് ചെങ്ങന്നൂർ വൈ എം സി എ ഹാളിൽ നടക്കും. താല്പര്യം ഉള്ളവർ ആധാർ കാർഡുമായി വരണം. തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലിലാണ് ചികിത്സ ലഭിക്കുന്നത്. പൂർണമായും സൗജന്യമായി ചികിത്സ നൽകും. താല്പര്യമുള്ളവർ വിളിക്കുക. പി.എം.തോമസ് : 9074990544, ജേക്കബ് വഴിയമ്പലം : 8111838928, ക്രിസ്റ്റി : 8129442422.