ഉന്നത നിയമനം: ഇന്റർവ്യൂ മാറ്റണമെന്ന് സതീശൻ
Friday 17 April 2026 12:00 AM IST
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്റർവ്യൂ നടപടികൾ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ മാറ്റിവയ്ക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അദ്ദേഹം കത്ത് നൽകി. 25ന് നിശ്ചയിച്ചിരിക്കുന്ന ഇന്റർവ്യൂ നടപടികൾ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ നടത്തുന്നത് ഉചിതമല്ല. അത് നിയമനത്തിന്റെ സുതാര്യതയെയും നിഷ്പക്ഷതയെയും ബാധിക്കുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.