വൈദ്യുതി ഉപഭോഗം: യോഗം വിളിച്ച് കെ.എസ്.ഇ.ബി

Friday 17 April 2026 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ആശങ്കപ്പെടുത്തുന്നവിധം ഉയരുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി സി.എം.ഡി ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് 5.30ന് ചേരുന്ന യോഗം നിലവിലെ വൈദ്യുതി ഉപഭോഗവും ഇനിയും ഉയർന്നാൽ ഉണ്ടാകാവുന്ന പ്രതിസന്ധി എങ്ങനെ നേരിടണമെന്നും ചർച്ച ചെയ്യും.ചൊവ്വാഴ്ച പീക്ക് സമയ ഉപയോഗം സർവകാല റെക്കാഡായ 6012 മെഗാവാട്ടിലെത്തിയിരുന്നു. എന്നാൽ ബുധനാഴ്ച 5850 മെഗാവാട്ടായി കുറഞ്ഞു. ഇത് വിഷു അവധിയായിരുന്നതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. നിലവിൽ വിവിധ കരാറുകൾ വഴി കേരളത്തിന് പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതി കൃത്യമായി ലഭിച്ചാൽ പ്രതിസന്ധിയുണ്ടാകില്ല. അടിയന്തിരഘട്ടത്തിൽ ഉടൻ വൈദ്യുതി വാങ്ങാവുന്ന ടേംഎഹെഡ് മാർക്കറ്റ് (ടി.എ.എം) വഴി വൈദ്യുതി വാങ്ങാൻ അനുമതി നേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്.