പുനഃക്രമീകരിച്ച പരീക്ഷാകേന്ദ്രം
കേരള സർവകലാശാല 17 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്/കരിയർ റിലേറ്റഡ് പരീക്ഷയ്ക്ക് മാവേലിക്കര ബിഷപ്പ് മൂർ കോളേജ് പരീക്ഷാ കേന്ദ്രമാക്കിയ വിദ്യാർത്ഥികൾ മാവേലിക്കര കല്ലുമല ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതണം.
കുസാറ്റ് എം.ടെക്: തീയതി നീട്ടി
കൊച്ചി കുസാറ്റിൽ എം.ടെക് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മേയ് 15 വരെ നീട്ടി. https://admissions.cusat.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം.
JIPMAT രജിസ്ട്രേഷൻ:
ബോധ്ഗയ, ജമ്മു ഐ.ഐ.എമ്മുകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനായി എൻ.ടി.എ നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് (JIPMAT) മേയ് 10 വരെ അപേക്ഷിക്കാം. ജൂൺ ഏഴിനാണ് പരീക്ഷ. വെബ്സൈറ്റ്: https://exams.nta.ac.in/jipmat
ജെ.ഡി.സിഅപേക്ഷ 30വരെ സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്സിലേക്ക് ഓൺലൈൻ അപേക്ഷ 30ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.