കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം:കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു.വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയി-സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയിയാണ് മരിച്ചത്.അഞ്ചലിലെ സ്ഥാപനത്തിൽ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഉച്ചയ്ക്ക് 2 ഓടെ വയറുവേദന അനുഭവപ്പെട്ട അഹന്ന അമ്മയോട് വെള്ളം ആവശ്യപ്പെട്ടു.വെള്ളം നൽകിയതോടെ ഛർദ്ദിച്ചു.തുടർന്ന് കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് സംശയിക്കുന്നു.അഞ്ചൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.വാളകം ഗ്ലോബൽ കോമ്പസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.സഹോദരൻ:ആഹാൻ.