കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Friday 17 April 2026 12:04 AM IST

കൊ​ല്ലം​:​ക​രാ​ട്ടെ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​പ​തി​നൊ​ന്നു​കാ​രി​ ​കു​ഴ​ഞ്ഞു​വീ​ണ് ​മ​രി​ച്ചു.​വാ​ള​കം​ ​തെ​ക്കേ​ ​അ​മ്പ​ല​ക്ക​ര​ ​പു​ത്ത​ൻ​വി​ള​ ​വീ​ട്ടി​ൽ​ ​ബി​നോ​യി​-​സി​മി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൾ​ ​അ​ഹ​ന്ന​ ​ബി​നോ​യി​യാ​ണ് ​മ​രി​ച്ച​ത്.​​അ​ഞ്ച​ലി​ലെ​ ​സ്ഥാ​പ​ന​ത്തി​ൽ ബ്ലാ​ക്ക് ​ബെ​ൽ​റ്റ് ​ടെ​സ്റ്റി​ന് ​മു​ന്നോ​ടി​യാ​യു​ള്ള​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​ഉ​ച്ച​യ്ക്ക് 2​ ​ഓ​ടെ​ ​വ​യ​റു​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​അ​ഹ​ന്ന​ ​അ​മ്മ​യോ​ട് ​വെ​ള്ളം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​വെ​ള്ളം​ ​ന​ൽ​കി​യ​തോ​ടെ​ ​ഛ​ർ​ദ്ദി​ച്ചു.തു​ട​ർ​ന്ന് ​കു​ട്ടി​യെ ​അ​ഞ്ച​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​മ​രി​ച്ചു.​​ഹൃ​ദ​യ​സ്തം​ഭ​ന​മാ​കാം​ ​മ​ര​ണ​കാ​ര​ണ​മെ​ന്ന് ​സം​ശ​യി​ക്കു​ന്നു.​അ​ഞ്ച​ൽ​ ​പൊ​ലീ​സ് ​അ​സ്വാ​ഭാ​വി​ക​ ​മ​ര​ണ​ത്തി​ന് ​കേ​സെ​ടു​ത്തു.​മൃ​ത​ദേ​ഹം​ ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.​വാ​ള​കം​ ​ഗ്ലോ​ബ​ൽ​ ​കോ​മ്പ​സ് ​സ്കൂ​ളി​ലെ​ ​ആ​റാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യാ​യി​രു​ന്നു.​സ​ഹോ​ദ​ര​ൻ​:​ആ​ഹാ​ൻ.