ഹോട്ടല്‍ മാനേജ്മെന്റ് കരിയര്‍ കൗണ്‍സലിംഗ്
Friday 17 April 2026 12:13 AM IST
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കാമ്പസില്‍ ഹോസ്പിറ്റാലിറ്റി കരിയര്‍ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്ലസ് ടു അവസാനവര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഹോട്ടല്‍ മാനേജ്മെന്റ് കരിയര്‍ കൗണ്‍സലിംഗും സൗജന്യ അഖിലേന്ത്യാ പ്രവേശന പരീക്ഷ പരിശീലനവും ലഭിക്കാന്‍ സെന്ററുമായി ബന്ധപ്പെടാം. ഹോട്ടല്‍ മാനേജ്‌മെന്റ് കരിയറായി മാറ്റാന്‍ താത്പര്യമുള്ളവര്‍ക്ക് എന്‍.സി.എച്ച്.എം.സി.ടി ഹോട്ടല്‍ മാനേജ്മെന്റ് അഖിലേന്ത്യാ പ്രവേശന പരീക്ഷാ പരിശീലനവും നല്‍കും. 9043606867 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ ബീച്ച് റോഡിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2385861, 9037098455.