കീം 2026 ഓൺലൈൻ പ്രവേശന പരീക്ഷ ഇന്നു മുതൽ

Friday 17 April 2026 12:15 AM IST

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ്‌, ഫാർമസി പ്രവേശന പരീക്ഷ ഇന്നു മുതൽ 22 വരെ നടക്കും.

www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ്‌ ചെയ്ത അഡ്മിറ്റ്‌ കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്ത് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്യണം. റിപ്പോർട്ടിംഗ്‌ സമയം അവസാനിച്ചാലുടൻ മോക്ക്‌ ടെസ്റ്റ്‌ നടത്തും. തുടർന്ന്‌ കമ്പൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടക്കും.

വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (ആധാർ കാർഡ്‌/ വോട്ടർ ഐഡി / ഡ്രൈവിംഗ്‌ ലൈസൻസ്‌ / പാൻ കാർഡ്‌/ പാസ്പോർട്ട്‌ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന്‌) നിർബന്ധമായും കരുതണം.

കാൽക്കുലേറ്റർ, മൊബൈൽ ഫോൺ, സ്മാർട്ട്‌ വാച്ച്‌ തുടങ്ങിയ ഇലക്ടോണിക്‌ ഉപകരണങ്ങൾ കൈവശം വയ്ക്കാൻ പാടില്ല. പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞാൽ പരീക്ഷ അവസാനിക്കുന്നതിന്‌ മുൻപ്‌ വിദ്യാർത്ഥികളെ പുറത്തുപോകാൻ അനുവദിക്കില്ല.