സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം
Saturday 18 April 2026 12:28 AM IST
കോഴിക്കോട്: കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ 35-ാം വാര്‍ഷിക ദിനാചരണം നാളെ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. എഴുത്തുകാരി നവീന വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ മുരളി അദ്ധ്യക്ഷനാകും. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ജോയിന്റ് പ്രോജക്ട് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച കെ വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുല്‍ കരീം എന്നിവര്‍ പ്രഭാഷണം നടത്തും. മുന്‍കാല സാക്ഷരത പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. പ്രശസ്ത നാടന്‍ പാട്ട് കലാകാരന്‍ ഗീരീഷ് ആമ്പ്രയുടെ പാട്ടരങ്ങും ഉണ്ടാകും