അംബേദ്കർ ജയന്തി
Friday 17 April 2026 12:13 AM IST
ചാത്തന്നൂർ: കേരള സാംബവ സഭ പരവൂർ ശാഖയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. ആഘോഷ പരിപാടികൾ മഹാത്മാ കണ്ടൻ കുമാരൻ ധർമ്മ സംഘം ട്രസ്റ്റ് ചെയർമാൻ ആർ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാാഖ പ്രസിഡന്റ് കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലെ ജാതിവെറിക്കെതിരെ പ്രതിഷേധ പ്രമേയവും നിതിൻരാജ് അനുസ്മരണവും നടത്തി. കെ.എസ്.എ ജില്ലാ പ്രസിഡന്റ് പരവൂർ ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷർ എൻ.അനിൽ, വിമൽ പരവൂർ തുടങ്ങിയവർ സംസാരിച്ചു.