തെന്നല ശ്രീഭദ്രാ ഭഗവതി ക്ഷേത്രം

Friday 17 April 2026 12:17 AM IST
ഉത്സവം

കരുനാഗപ്പള്ളി: പാവുമ്പ തെക്ക് തെന്നല മണ്ണടി ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 20ന് ആരംഭിക്കും. പവിത്രമംഗലത്ത് മഠത്തിൽ സുകുമാരരു സന്തോഷ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഉത്സവം നടക്കുന്നത്. പുലർച്ചെ 5.30 ന് ഗണപതിഹോമം, 6ന് പൊങ്കാല. 6.30ന് സോപാന സംഗീതം. 8ന് കലശപൂജ, പഞ്ചവാദ്യം 9.30ന് സർപ്പം പാട്ട്, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് തിരുമുമ്പിൽ പറ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, ആകാശക്കാഴ്ച. രാത്രി 7.30 ന് അത്താഴപൂജ, 8ന് നൃത്തസന്ധ്യ, 10ന് ഗുരുതി.