അപേക്ഷ ക്ഷണിച്ചു
Friday 17 April 2026 12:20 AM IST
കൊല്ലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിൽ 2026 ലെ എം.എ സംസ്കൃത വേദാന്തം, എം.എ മലയാളം, എം.എ ഹിന്ദി, പി.ജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ സ്റ്റഡീസ് എന്നീ പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 2026 ഏപ്രിൽ 22 വരെ നീട്ടി. www.ssus.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുകയോ rcpanmana@ssus.ac.in എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ് ഫോൺ: 6238084460, 04762670700.