വേണു ഗോപാലകൃഷ്‌ണന് മുൻകൂർ ജാമ്യം

Friday 17 April 2026 1:12 AM IST

ന്യൂഡൽഹി: പീഡനക്കേസിൽ കൊച്ചിയിലെ ഐ.ടി സ്ഥാപനത്തിന്റെ സി.ഇ.ഒയും വ്യവസായിയുമായ വേണു ഗോപാലകൃഷ്ണന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വേണു ഗോപാലകൃഷ്‌ണന്റെ ഹർജിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി. പൊലീസ് അന്വേഷണവുമായി സഹകരിക്കണം. ലൈംഗിക അതിക്രമം എതിർത്തതോടെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ജീവനക്കാരി രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിനുള്ളിൽ പീഡനത്തിനിരയായെന്നാണ് പരാതി. ഹണിട്രാപ്പിലൂടെ 30 കോടി തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് വ്യവസായി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു യുവതിയുടെ ഗുരുതര വെളിപ്പെടുത്തൽ.