ശ്രീധരൻപിള്ളയുടെ പുസ്തകപ്രകാശനം 20ന്

Saturday 18 April 2026 12:09 AM IST
ചിരിയും ചിന്തയും കറുത്തകോട്ടിൽ

കൊച്ചി: ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയുടെ 255-ാമത്തെ പുസ്തകം 'ചിരിയും ചിന്തയും കറുത്തകോട്ടിൽ" ഏപ്രിൽ 20ന് അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്യും. വൈകിട്ട് 4.30ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങി​ൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു പുസ്തകം ഏറ്റുവാങ്ങും. സുപ്രീം കോടതി മുൻ​ ജഡ്ജി​ ജസ്റ്റി​സ് സി​റി​യക് ജോസഫ് അദ്ധ്യക്ഷനാകും. സി​. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പായി​പ്ര രാധാകൃഷ്ണൻ, അഡ്വ. പി​യൂഷ് കൊറ്റം, പ്രൊഫ. ഡോ. ശ്രീശൈലം ഉണ്ണി​ക്കൃഷ്ണൻ, അഡ്വ. ജോസഫ് തോമസ്, സി​.ജി​. രാജഗോപാൽ എന്നി​വർ സംസാരി​ക്കും. അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മറുപടി​ പ്രസംഗം നടത്തും.