കളി ആട്ടത്തിന് തുടക്കമായി

Saturday 18 April 2026 12:43 AM IST
.

കൊയിലാണ്ടി: പൂക്കാട് കലാലയം നടത്തുന്ന കളി ആട്ടം സിനിമാ - നാടക അഭിനേത്രി നിലമ്പൂർ ആയിഷ ഉദ്ഘാടനo ചെയ്തു . അഡ്വ. കെ.ടി ശ്രീനിവാസൻ പതാക ഉയർത്തി. കെ.ടി. ശേഖർ അദ്ധ്യക്ഷത വഹിച്ചു. കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് എന്നിവർ പ്രസംഗിച്ചു. കലാലയം ജനറൽ സെക്രട്ടറി ശിവദാസ് കാരോളി സ്വാഗതവും ട്രഷറർ ഉണ്ണി കുന്നോൽ നന്ദിയും പറഞ്ഞു. തുടർന്ന് നിലമ്പൂർ ആയിഷ കുട്ടികളുമായി സംവദിച്ചു. വൈകിട്ട് വേളൂർ ജി.എം.യു.പി സ്കൂളിന്റെ 'ഞ്ച' നാടകവും മേമുണ്ട ഗവ. ഹൈസ്കൂളിന്റെ 'ഭാഷ' നാടകവും അരങ്ങേറി.