ഹജ്ജ് : നെടുമ്പാശേരി വഴി 7,943 തീർത്ഥാടകർ

Saturday 18 April 2026 1:14 AM IST
കൊച്ചി എയർപോർട്ടിലെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റിൽ തീർത്ഥാടകർക്കായുള്ള ക്യാമ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗം

നെടുമ്പാശേരി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർത്ഥാടനം നടത്തുന്ന 13,195 തീർത്ഥാടകരിൽ 7,943 പേരും കൊച്ചി എമ്പാർക്കേഷൻ വഴിയാണ് യാത്രചെയ്യുന്നത്. ആദ്യവിമാനം 30ന് ഫ്ലൈ നാസ്സ്സ് എയർവേയ്‌സ് 430 തീർത്ഥാടകരുമായി യാത്രയാകും. ഒരേസമയം 1200 പേർക്ക് താമസിക്കുന്നതിനും യാത്രാസംബന്ധമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനും ആവശ്യമായ സൗകര്യം ക്യാമ്പിൽ ഒരുക്കും.

കൊച്ചി എയർപോർട്ടിലെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റിൽ തീർത്ഥാടകർക്കായുള്ള ക്യാമ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു അദ്ധ്യക്ഷനായി.

സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പർമാരായ അനസ് ഹാജി, മുഹമ്മദ് സക്കീർ, നൂർ മുഹമ്മദ് നൂർഷ, സിയാൽ സിവിൽ വകുപ്പ് ജനറൽ മാനേജർ രാജേന്ദ്രൻ, ഇലക്ട്രിക്കൽ വകുപ്പ് ജനറൽ മാനേജർ രാജുമോൻ, ഓപ്പറേഷൻ ഇൻ ചാർജ് എബ്രാഹാം ജോസഫ്, ശങ്കർ, ഷാജി, കസ്റ്റംസ്, എമിഗ്രേഷൻ, സി.ഐ.എസ്.എഫ്, എയർലൈൻ ഉദ്യോഗസ്ഥർ, ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ സി.എം. നവാസ്, ടി.കെ. സലീം എന്നിവരും പങ്കെടുത്തു.