വോളി കോച്ചിംഗ് ക്യാമ്പിന് തുടക്കം

Saturday 18 April 2026 12:44 AM IST
പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: നരിക്കൂട്ടുംചാൽ യൂണിറ്റി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10 മുതൽ 19 വയസ് വരെയുള്ള കുട്ടികൾക്കുള്ള വോളിബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ഇന്ത്യൻ റെയിൽവേ കോച്ച് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.വി ശശി അദ്ധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ ഫാത്തിമ നാസർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൺവീനർ ടി.അശോകൻ, രക്ഷാധികാരി പി.പി ഗോപിനാഥ്, ജെ.ഡി ബാബു, രാധാകൃഷ്ണൻ കൂരാറ, സലാം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സതീഷ് കുമാർ എം. സി സ്വാഗതവും അനൂപ് മാസ്റ്റർ നന്ദിയും പറഞ്ഞു . കോച്ചുകളായ സുധീഷ്, അക്ഷയ് എന്നിവരാണ് പരിശീലനം നൽകുന്നത്.