ഹാജിമാർക്ക് യാത്രയയപ്പ്
Saturday 18 April 2026 12:11 AM IST
മുക്കം: ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് നിന്ന് ഹജ്ജിന് പോകുന്ന 16 പേർക്ക് യാത്രയയപ്പ് നൽകി. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ് കെ.സുബൈർ ഹജ്ജ് മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് കെ.ടി മുഹമ്മദ് അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി.മുഹമ്മദലി, ഒ. ഷരീഫുദ്ദിൻ,അബ്ദുൽ അസീസ് എടക്കണ്ടി, എ.എം സാബിറ, സാറ കാഞ്ഞിരതൊടി, ഫാത്തിമ സമീന, പി.പി അബ്ദുറഹിമാൻ, പി.പി സൈനബ, റസാഖ് നായർക്കുഴി, സൈനബ , ഐ.ടി മൊയ്തീൻകുട്ടി, ആയിഷ, ഹസീന കെ.പി നർക്കാട്ടിപ്പൊയിൽ, സൽമത്ത് , സുബൈദ, റനീന കെ.പി, സൈനബ ബായി, സൈനബ പാണക്കോട്ടിൽ, സി.കെ.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.