പൊങ്കാല മഹോത്സവം
Saturday 18 April 2026 12:14 AM IST
മുക്കം: കാരശ്ശേരി കരിയോട്ട് ബലരാമ സ്വാമി ക്ഷേത്രത്തിലെ അക്ഷയതൃതീയ (ബലരാമജയന്തി )പൊങ്കാല മഹോത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് 5 മണിക്ക് അടിതൃക്കോവിൽ ക്ഷേത്രത്തിൽ നിന്ന് കരിയോട്ട് ക്ഷേത്രത്തിലേക്ക് ആഘോഷവരവ് നടക്കും. തുടർന്ന് ദീപാരാധന,വി ശേഷാൽ ഭഗവതിസേവ പ്രസാദ വിതരണം, ലഘുഭക്ഷണം എന്നിവയുണ്ടാകും. അക്ഷയതൃതീയ (ബലരാമജയന്തി) ദിനമായ ഉത്സവത്തിന്റെ രണ്ടാംനാളിൽ രാവിലെ അഞ്ചിന് മഹാഗണപതിഹോമം, നട തുറക്കൽ, 5.30 ന് നവകം പഞ്ചഗവ്യം,10ന് ഉച്ചപൂജ 11ന് കരിങ്കാളിക്ക് പൊങ്കാല,12ന് പ്രസാദ ഊട്ട് എന്നിവ നടക്കും. പൊങ്കാലക്ക്, അരി, ശർക്കര, ഇഷ്‌ടിക എന്നിവ ക്ഷേത്രത്തിലുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.