സംരക്ഷണഭിത്തി തകർത്ത് വാൻ പതിച്ചത് 300 അടി താഴ്ചയിലേക്ക്,​ വാൽപ്പാറ അപകടത്തിൽ മരിച്ചവരിൽ രണ്ട് കുട്ടികളും

Friday 17 April 2026 9:21 PM IST

മലപ്പുറം : കേരളത്തെ നടുക്കിയ വാൽപ്പാറ അപകടത്തിൽ മരണസംഖ്യ 9 ആയി ഉയർന്നു . ഏഴ് സ്ത്രികളും രണ്ട് കുട്ടികൾക്കുമാണ് ജീവൻ നഷ്ടമായത്. മലപ്പുറത്ത് നിന്ന് വിനോദയാത്ര പോയ അദ്ധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങ് എൽ.പി സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ഇവരിൽ ചിലരുടെ കുടുംബാംഗങ്ങളുമാണ് വാനിലുണ്ടായിരുന്നത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട ട്രാവലർ സംരക്ഷണ ഭിത്തി തകർത്ത് മുന്നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രാവലർ പൂർണമായും തകർന്ന നിലയിലാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണിത്. 21കാരനായ കോട്ടക്കൽചുനൂർ സ്വദേശിയായ മുഹമ്മദ് ഫാസിത്താണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവറടക്കം നാല് പേർ ചികിത്സയിലാണ്. അതിരപ്പള്ളി,​ വാഴച്ചാൽ,​ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 11 വയസുള്ള ഒരുകുട്ടിയും പൊളളാച്ചിയിൽ ചികിത്സയിലുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ന

പടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം പാങ്‌ പള്ളിപ്പറമ്പ് ജി എൽ പി സ്കൂളിലെ അദ്ധ്യാപകരുടെ മരണവാർത്തയറിഞ്ഞ് സ്കൂളിന്റെ കവാടത്തിന് മുന്നിൽ തടിച്ച് കൂടിയ നാട്ടുകാർ