ശങ്കരജയന്തി: ഗവർണർ പങ്കെടുക്കും

Saturday 18 April 2026 2:21 AM IST
ശങ്കര ജയന്തി ആഘോഷങ്ങൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സംഘടിപ്പിക്കുന്ന ശങ്കര ജയന്തി ആഘോഷങ്ങൾ 21ന് രാവിലെ 10.30ന് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യകാമ്പസിലെ യൂട്ടിലിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സിസ തോമസ് അറിയിച്ചു.

സംഘാടക സമിതി യോഗത്തിൽ ജനറൽ കൺവീനറും സിൻഡിക്കേറ്റ് അംഗവുമായ ആർ. അജയൻ, ഡോ. ആർ.എസ്. വിനീത് , അഡ്വ. കെ.എസ്. അരുൺകുമാർ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്, പ്രൊഫ. ജി. നാരായണൻ, ഡോ. ആർ.ഡി. സുനിൽകുമാർ, ഡോ. വി.കെ. ഭവാനി, ഡോ. കെ. യമുന, ഡോ. ടി.എസ് രതി, ജലീഷ് പീറ്റർ എന്നിവർ പ്രസംഗിച്ചു.