യു.ജി.സി അംഗീകാരമില്ലാത്ത വിദൂര കോഴ്സിന് എലിജിബിലിറ്റിയില്ല

Saturday 18 April 2026 12:00 AM IST

തിരുവനന്തപുരം: യു.ജി.സി അംഗീകാരമില്ലാത്ത മറ്റ് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് എലിജിബിലി​റ്റി സർട്ടിഫിക്ക​റ്റ് നൽകില്ലെന്ന് കേരള സർവകലാശാല ഉത്തരവിറക്കി.

2015 മുതലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കാണ് ഇത് ബാധകം. മുഖ്യമന്ത്റിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതിയും ഫെബ്രുവരിയിൽ ചേർന്ന അക്കാഡമിക് കൗൺസിൽ യോഗത്തിന്റെ തീരുമാനവും പരിഗണിച്ചാണ് നടപടി.