പി.കെ.എസ് പ്രതിഷേധം
Saturday 18 April 2026 12:15 AM IST
ചെങ്ങന്നൂർ: കണ്ണൂർ മെഡിക്കൽ കോളേജ് ബി ഡി എസ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ എസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ.എ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.സുരേഷ്, ജില്ലാ കമ്മിറ്റി അംഗം കെ.കെ.ചന്ദ്രൻ, ബിന്ദുരാജൻ, കെ.കെ.പ്രസന്നൻ, മോഹൻകുമാർ, കെ.കെ.രത്‌നാകരൻ എന്നിവർ പ്രസംഗിച്ചു.