കായിക പരിശീലന ക്യാമ്പ്
Saturday 18 April 2026 12:12 AM IST
മല്ലപ്പള്ളി : ജില്ലാതല കായിക പരിശിലന ക്യാമ്പ് 20ന് രാവിലെ 9ന് മല്ലപ്പള്ളി പബ്ലിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വോളിബോൾ, ഹാൻഡ് ബോൾ , ക്രിക്കറ്റ് പരിശിലനം നൽകും. ഡബ്ലു.എ.ജോൺ ഡയറക്ടറും തോമസ് സ്കറിയ കൺവീനറുമാണ്. ആനന്ദ്.എസ് , റോജൻ മാത്യു, ജയിൽ, അശ്വവിൻ, ഷാലോം എന്നിവർ പരിശിലനത്തിന് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 9847387142, 8301903690.