പ്രതിഷേധ പ്രകടനം
Saturday 18 April 2026 12:14 AM IST
കോന്നി : യു.പിയിലും ഹരിയാനയിലും വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരങ്ങളെ അടിച്ചമർത്താൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ച് സി ഐ ടി യു നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യോഗം സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ശ്യാംലാൽ, കുഞ്ഞുമോൻ, ഷാഹീർ പ്രണവം, ശിവൻ കല്ലേലി , ജയപ്രകാശ്, പി.സിന്ധു, തമിഴ് രാജ്, ഷാജഹാൻ, മനോജ്, അനിയൻ എന്നിവർ സംസാരിച്ചു.