സംയുക്ത പ്രതി​ഷേധം

Saturday 18 April 2026 12:15 AM IST

കോഴഞ്ചേരി : ദന്തൽ വിദ്യാർത്ഥി നിതിൻരാജിന്റെ ജാതി അധിക്ഷേപത്തെ തുടർന്നുണ്ടായ മരണത്തിൽ സംയുക്ത സമിതി പ്രതിഷേധി​ച്ചു. സാംബവ മഹാസഭ കോഴഞ്ചേരി യൂണിയൻ കൗൺസിലർ പുഷ്പരാജ് കോഴഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് കോഴഞ്ചേരി ടൗൺ ശാഖ പ്രസിഡന്റ് പി.കെ.വിജയൻ, മോഹനൻ, സെക്രട്ടറി കെ.ടി​.രാഘവൻ,സാംബവ മഹാസഭ പ്രസിഡന്റ് സതീഷ്, സെക്രട്ടറി നികേഷ് പുഷ്പരാജ്, അനില, അംബിക വാസുക്കുട്ടൻ, സരിത എന്നിവർ സംസാരിച്ചു. കെ പി എം എസ് കോഴഞ്ചേരി ടൗൺ ശാഖയും കെ പി എം എസ് 2882 നമ്പർ ശാഖയും സാംബവ മഹാസഭ കോഴഞ്ചേരി ടൗൺ ശാഖയും മാർച്ചി​ന് നേതൃത്വം നൽകി​.