തൊഴിലാളി പ്രക്ഷോഭം നോയിഡയിലെത്തിയ എം.എ ബേബിയെ തടഞ്ഞു
Saturday 18 April 2026 12:33 AM IST
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം. എ. ബേബി അടക്കമുള്ള സംഘത്തെ പൊലീസ് തടഞ്ഞു.
ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിൽ വച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. തുടർന്ന് എം.എ. ബേബിയുടെ നേതൃത്വത്തിൽ
ജോൺ ബ്രിട്ടാസ് എം.പി, എ.എ. റഹിം എം.പി, വി.ശിവദാസൻ എം.പി തുടങ്ങിയവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. ജനാധിപത്യ ചർച്ചകൾക്ക് ജില്ലാ ഭരണകൂടം തയാറാകുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ഇവർക്കൊപ്പം കളക്ടറെ കാണാനെത്തിയ സി.ഐ.ടി.യു നേതാക്കളെ പൊലീസ് അധികൃതമായി കസ്റ്റഡിയിലെടുത്തെന്നും അവരെ വിട്ടയയ്ക്കണമെന്നും സംഘം ആവശ്യപ്പെട്ടു.