പോക്സോ: മുരാരി തന്ത്രിയുടെ ഹർജിയിൽ വിശദീകരണം തേടി

Saturday 18 April 2026 12:37 AM IST

കൊച്ചി: പൂജയ്ക്കെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ കൊല്ലം വെണ്ടാർ സ്വദേശി മുരാരി തന്ത്രി (രാജൻബാബു) ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഹർജി പരിഗണിച്ച ജസ്റ്റിസ് ജി.ഗിരീഷ് പ്രോസിക്യൂഷന്റെ വിശദീകരണം തേടി. പ്രതി ബാധഒഴിപ്പിക്കാനെന്ന പേരിൽ പെൺകുട്ടിയെ പൂജാമുറിയിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ പുത്തൂർ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ജാമ്യഹർജി 24ന് വീണ്ടും പരിഗണിക്കും.