രോഹിണി മഹോത്സവം
Saturday 18 April 2026 12:01 AM IST
കൊല്ലം: മങ്ങാട് കൈതമന ഇടേവീട്ടിൽ ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ഇന്ന് മുതൽ 20 വരെ നടക്കും. ഇന്ന് രാവിലെ മഹാഗണപതി ഹോമം, 8.30ന് മൃത്യുഞ്ജയ ഹോമം, ദീപാരാധന, ഭഗവതി സേവ, മൂന്ന് അന്നദാനം, നാളെ രാവിലെ മഹാഗണപതി ഹോമം, വൈകിട്ട് ചന്ദ്രപൊങ്കൽ, ദീപാരാധന, 7.30 മുതൽ നൃത്താർച്ചന, മൂന്നുനേരം അന്നദാനം. 20ന് രാവിലെ മഹാഗണപതി ഹോമം, ഭാഗവത പാരായണം, നൂറുംപാലും, വൈകിട്ട് 5.30ന് എഴുന്നെള്ളത്തും താലപ്പൊലി ഘോഷയാത്രയും, ദീപാരാധന, പൂമൂടൽ, മൂന്നുനേരം അന്നദാനം, 8.30ന് നൃത്തസന്ധ്യ എന്നിവ ഉണ്ടായിരിക്കും.