സൗജന്യ പരിശീലനം

Saturday 18 April 2026 12:03 AM IST

കൊല്ലം: റോട്ടറി ക്ലബ്‌ ഒഫ് ക്വയിലോൺ ഹെറിറ്റേജും ആശ്രാമം അസോഫ്ട് ഫാഷൻ ഡിസൈൻസ് സ്കൂളും സംയുക്തമായി തൊഴിൽ രഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ വനിതകൾക്ക് ആര്യ വർക്ക് - എംബ്രോയിഡറി കോഴ്സിൽ സൗജന്യ പരിശീലനം നൽകുന്നു. മികച്ച തൊഴിലവസരം പ്രദാനം ചെയ്യുന്ന പരിശീലന പരിപാടി വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള റോട്ടറി ഡിസ്ട്രിക്ടിന്റെ ഓപ്പോൾ - ശ്രേയ പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. അപേക്ഷ ഏപ്രിൽ 21 നകം ക്ലബ്‌ പ്രസിഡന്റ്‌ ശുഭ സനലിന് 9495207273 എന്ന വാട്സ് ആപ്പ് നമ്പറിൽ അയയയ്ക്കണം.