ഇളയിടത്ത് രവി അനുസ്മരണം
Saturday 18 April 2026 12:04 AM IST
കാവനാട്: ഇളയിടത്ത് രവി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇളയിടത്ത് രവി അനുസ്മരണം ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ.ഉദയസുകുമാരൻ ഉദ്ഘാടനം ചെയ്തു. ശക്തികുളങ്ങര മുൻ പഞ്ചായത്ത് പ്രസിഡന്റും ശക്തികുളങ്ങരയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു ഇളയിടത്ത് രവിയെന്ന് ഡെപ്യുട്ടി മേയർ അനുസ്മരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. സാബു നടരാജൻ, അഡ്വ.ബിജു ബാലകൃഷ്ണൻ, ശാരദാമ്മ, കൗൺസിലർ ദീപു ഗംഗാധരൻ, ആനന്ദൻ ആനക്കോട്ട്, ജോർജ് ജോസഫ്, ജയകുമാർ, പ്രദീപ് കോടിയിൽ, രാജ് ഇളയിടത്ത്, ബേബി സേവ്യർ, ബേബി ഗിരിജ ഷാൻ എന്നിവർ സംസാരിച്ചു.