സമ്മർ കോച്ചിംഗ് ക്യാമ്പ്
Saturday 18 April 2026 12:06 AM IST
കൊല്ലം: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ 7 മുതൽ 14 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ പരിശീലകളുടെ മേൽനോട്ടത്തിൽ മേയ് 2 മുതൽ 31വരെ എൽ.ബി സ്റ്റേഡിയത്തിൽ വച്ച് ബോക്‌സിംഗ്, കബഡി, ബാസ്കറ്റ്ബാൾ ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകിട്ട് 4.30 മുതൽ 6.15 വരെയാണ്' ക്യാമ്പ്. രജിസ്ട്രേഷൻ ഫീസ് 250 രൂപ. ഓരോ കായിക ഇനത്തിനും ഒരു മാസത്തേക്ക് 1000 രൂപയാണ് ഫീസ്. കായിക താരങ്ങൾ ഏപ്രിൽ 30ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0474-2746720.