മന്ത്രി ശിവൻകുട്ടി കോയമ്പത്തൂരിലേക്ക് തിരിച്ചു

Saturday 18 April 2026 12:21 AM IST

തിരുവനന്തപുരം: വാൽപ്പാറ അപകടത്തെ തുടർന്ന് മന്ത്രി വി.ശിവൻകുട്ടി കോയമ്പത്തൂരിലേക്ക് തിരിച്ചു. രക്ഷാ പ്രവർത്തനത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ സഹായം തേടിയതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു. സഹായം ഉറപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയിട്ടുണ്ട്. കോയമ്പത്തൂർ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും സ്വീകരിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.