പാലക്കാട് ഇന്നലെയും താപനില 40 ഡിഗ്രി

Saturday 18 April 2026 12:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കടുക്കുന്നു. പാലക്കാട് ഇന്നലെയും താപനില 40 ഡിഗ്രിയിലെത്തി. ഈമാസം രണ്ടുദിവസങ്ങളിൽ ജില്ലയിൽ 40 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.

കോട്ടയത്ത് ഇന്നലെ 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. നാളെ വരെ പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രിവരെയും താപനില ഉയരാൻ സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

സൂര്യപ്രകാശത്തിലെ യു.വി സൂചിക ഉയർന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.