കലൈകോട്ട: യൂണി. കാമ്പസ് കുത്തിപ്പ്

Saturday 18 April 2026 2:15 AM IST

കോട്ടക്കൽ: കാലിക്കറ്റ്‌ സർവകലാശാല ഇന്റർസോൺ കലോത്സവം കലൈക്കോട്ട രണ്ടാം ദിവസം 45 മത്സരങ്ങൾ പൂർത്തിയായപ്പോൾ കാലിക്കറ്റ്‌ സർവകലാശാല ക്യാമ്പസ്‌ 71 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് (ഓട്ടോണമസ് ) 36 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്.

പാലക്കാട് ഗവ. വിക്ടോറിയ കോളേജ്‌ 33 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. കോഴിക്കോട് ഫാറൂഖ് കോളേജ് (ഓട്ടോനോമസ് ) 28 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. എസ്.എൻ.ജി.എസ്‌ കോളേജ് പട്ടാമ്പി കോളേജ് 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. പരിചമുട്ട്, പൂരക്കളി, സ്‌കിറ്റ്, സംസ്‌കൃതം നാടകം, ചാക്യാർക്കൂത്ത്, നാടോടിനൃത്തം എന്നിവയും ഇന്നലെ നടന്നു.