ജനശതാബ്‌ദി എക്‌സ്‌പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 70കാരൻ അറസ്റ്റിൽ

Saturday 18 April 2026 9:00 PM IST

തൃശ്ശൂർ: ജനശതാബ്‌ദി ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. ചോവായൂർ സ്വദേശി ബാലകൃഷ്ണൻ (70)​ ആണ് അറസ്റ്റിലായത്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസിലായിരുന്നു അതിക്രമം നടന്നത്. ട്രെയിൻ ഷൊർണൂർ എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. യാത്രയ്ക്കിടെ ഇയാൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതി ബഹളം വച്ചതോടെ യാത്രക്കാരും റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടതിനെ തുടർന്ന് വിവരം ഷൊർണൂർ റെയിൽവേ പൊലീസിനെ അറിയിക്കുകയും ട്രെയിൻ ഷൊർണൂർ എത്തിയപ്പോൾ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.