ബി.ജെ.പി മാർച്ചും ഉപരോധവും
Sunday 19 April 2026 12:17 AM IST
അടൂർ : കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും കനാൽ തുറന്നുവിടാത്തതിൽ പ്രതിഷേധിച്ച് കെ.ഐ.പി അടൂർ ഓഫീസിലേക്ക് ബി ജെ പി പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് തെങ്ങമം വിജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകൗൺസിൽ അംഗം എം.ജി.കൃഷ്ണകുമാർ, പെരിങ്ങനാട് ഏരിയ പ്രസിഡന്റ് എസ്.കെ.നായർ, ജനറൽ സെക്രട്ടറി ശ്യാം കെ.നായർ, പള്ളിക്കൽ ഏരിയ പ്രസിഡന്റ് അഭിലാഷ്, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആലുംമൂട് മോഹനൻ, വിജയകുമാർ, കാർത്തിക, പി.വി.നിരുപമ, രവീന്ദ്രൻ തോട്ടുവ എന്നിവർ സംസാരിച്ചു.