അംബേദ്‌കർ ജയന്തി ആഘോഷം
Sunday 19 April 2026 12:41 AM IST
അടൂർ : ഫെഡറേഷൻ ഓഫ് എസ്.സി, എസ്.ടി പത്തനംതിട്ട ,കൊല്ലം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ അംബേദ്‌കർ ജയന്തി ആഘോഷം നടത്തി. അടൂരിലെ അംബേദ്‌കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഫെഡറേഷൻ സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ.കെ.സരസ്വതി സമ്മേളനം ഉദ്‌ഘാടനം ചെയ്തു .പ്രസിഡന്റ് ഓമന ശിവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ പി എം എസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഏഴംകുളം മോഹൻ മുഖ്യപ്രഭാഷണം നടത്തി. രാജു ഏഴംകുളം , രഘുനാഥൻ പനയം , അഞ്ചൽ ശശി , രാജേഷ് പൂയപ്പള്ളി എന്നിവർ സംസാരിച്ചു.